‘സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ തയ്യാർ, പണം തിരുവഞ്ചൂരിന്’ ; മന്ത്രി സജി ചെറിയാൻ

0
35

സിൽവർ ലൈനിനായി വീട് വിട്ടുനൽകാൻ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. സിൽവർ ലൈൻ അലൈൻമെന്റിൽ തന്റെ വീടുവന്നാൽ പൂർണമനസോടെ വിട്ട് നൽകും. തിരുവഞ്ചൂർ രാധാകൃഷ്ണന് സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ അലൈൻമെന്റ് കൊണ്ടുവരാമെന്നും വീട് വിട്ടുനൽകിയാൽ കിട്ടുന്ന പണം തിരുവഞ്ചൂരിന് നൽകാമെന്നും മന്ത്രി പരിഹസിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉന്നയിച്ച ഗുരുതുര ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണം.

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാന്‍ അലെയ്‌മെന്റില്‍ മാറ്റം വരുത്തിയെന്നും റെയില്‍പാതയുടെ ദിശയില്‍ മാറ്റം വരുത്തിയതിന്റെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

Leave a Reply