മൂന്നിലവിലെ UDF ഭരണം അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോകില്ല : സജി മഞ്ഞക്കടമ്പിൽ

0
182

മൂന്നിലവ് : പാറമട ലോബിയുടെ ഒത്താശയോടെ കേരളാ കോൺഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗത്തെ വിലക്കെടുത്ത ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നിലവ് പഞ്ചായത്ത് ഭരണം അട്ടിമറിക്കാം എന്ന വ്യാമോഹം വിലപ്പോകില്ല എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് പ്രധിനിധികളായമുന്നിലവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അലക്സ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാൻറി മോൾ സാം എന്നിവരെ സന്ദർശിച്ചശേഷം മൂന്നിലവിൽ സംസാരിക്കുകയായിരുന്നു സജി.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം UDF നെ വഞ്ചിച്ച് കുറുമാറിയ അംഗത്തിനെതിരെ നിയ നടപടി സ്വീകരിച്ച് അംഗത്വം റദ്ധാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും എന്നും സജി അറിയിച്ചു.പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് പുളിങ്കാട് , നേതാക്കളായ റെജി കുര്യക്കോസ് മീറ്റത്താനി, ജോബി ജേക്കബ് നബുടാ കത്ത് , ബിജു ജോസഫ് വടക്കേ ചിറയാത്ത്, സിൽജോ കോമരത്താംകുന്നേൽ, ജോജി കുര്യാക്കോസ് കരോട്ട് പുത്തൻ പുരക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply