സംഘപരിവാർ സഘടനകളുടെ എതിർപ്പിനെ തുടർന്ന് അരുന്ധതി റോയിയുടെ പുസ്തകം പിൻവലിച്ചു.

0
85

പ്രമുഖ എഴുത്തുകാരി അരുന്ധതി​ റോയ്​യുടെ പുസ്​തകം സിലബസിൽനിന്ന്​ പിൻവലിച്ച്​ തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. ‘വാക്കിങ് വിത്ത്​ കോമ്രേഡ്​സ്​’ എന്ന പുസ്​തകമാണ് പിൻവലിച്ചത്. സംഘപരിവാർ സഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പുസ്തകം പിൻവലിച്ചത്.

ഇംഗ്ലീഷ്​ ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നതായിരുന്നു പുസ്​തകം. ‘വാക്കിങ്​ വിത്ത്​ കോമ്രേഡ്​സ്​’ എന്ന ഈ പുസ്തകം മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം എഴുതിയ പുസ്​തകമാണ്​​.

എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന്​ വൈസ്​ ചാൻസലർ കെ. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്​തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്​ണന്റെ ‘മൈ ​നേറ്റീവ്​ ലാൻഡ്​: എസ്സെയ്​സ്​ ഓൺ നേച്ചർ’ നിലബസിൽ ഉൾപ്പെടുത്തും.

‘2017 മുതലാണ്​ ‘വാക്കിങ്​ വിത്ത്​ കോമ്രേഡ്​സ്​’ സിലബസിൽ ഉൾപ്പെടുത്തിയത്​. ഒരാഴ്​ചമുമ്പ്​ അരുന്ധതി റോയ്​ പുസ്​തകത്തിൽ മാവോവാദികളെ മഹത്വവൽക്കരി​ക്കുവെന്ന്​ എഴുതി നോട്ടീസ്​ പതിപ്പിക്കുകയായിരുന്നു. തുടർന്ന്​ ഒരു സമിതി രൂപീകരിച്ച്​ ​ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു’ – വൈസ്​ ചാൻസലർ കെ. പിച്ചുമണി പറഞ്ഞു

Leave a Reply