പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്യുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ച് തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. ‘വാക്കിങ് വിത്ത് കോമ്രേഡ്സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്. സംഘപരിവാർ സഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പുസ്തകം പിൻവലിച്ചത്.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നതായിരുന്നു പുസ്തകം. ‘വാക്കിങ് വിത്ത് കോമ്രേഡ്സ്’ എന്ന ഈ പുസ്തകം മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം എഴുതിയ പുസ്തകമാണ്.
എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന് വൈസ് ചാൻസലർ കെ. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്ണന്റെ ‘മൈ നേറ്റീവ് ലാൻഡ്: എസ്സെയ്സ് ഓൺ നേച്ചർ’ നിലബസിൽ ഉൾപ്പെടുത്തും.
‘2017 മുതലാണ് ‘വാക്കിങ് വിത്ത് കോമ്രേഡ്സ്’ സിലബസിൽ ഉൾപ്പെടുത്തിയത്. ഒരാഴ്ചമുമ്പ് അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവൽക്കരിക്കുവെന്ന് എഴുതി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു സമിതി രൂപീകരിച്ച് ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു’ – വൈസ് ചാൻസലർ കെ. പിച്ചുമണി പറഞ്ഞു