മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമിലില്ല. മലയാളി താരം സഞ്ജു സാംസണിനേയും ടീമിലേക്ക് പരിഗണിച്ചില്ല.
പരിക്കേറ്റ് പുറത്തിരിക്കുന്ന ഓപ്പണര്‍ കെഎല്‍ രാഹുല്‍ ടീമിലുണ്ട്. കുല്‍ദീപ് യാദവിനേയും തിരികെ വിളിച്ചിട്ടുണ്ട്. ഇരുവരും ടീമില്‍ എത്തുക ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും.
പേസര്‍ ജസ്പ്രിത് ബുമ്രയ്ക്കും യുസ്‌വേന്ദ്ര ചഹലിനും വിശ്രമം അനുവദിച്ചു. ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമിലുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.