വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്ന് ആലപിച്ച സാറാസ് സിനിമയിലെ ഗാനം പുറത്തിറങ്ങി

0
85

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘സാറാസ്’ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും ആദ്യമായി ഒന്നിച്ച് ആലപിച്ച ഗാനം പുറത്ത്. ”വരവായി നീ എന്‍ ജീവനില്‍” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്

ജോ പോളിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അന്ന ബെന്നും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂലൈ 5ന് റിലീസ് ചെയ്യും. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു.

Leave a Reply