Wednesday, July 3, 2024
HomeNewsNationalപ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു ചേർക്കാൻ ശരത് പവാർ : തീരുമാനം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള...

പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു ചേർക്കാൻ ശരത് പവാർ : തീരുമാനം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യംവെച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പാവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലാണ് യോഗം. ആർജെഡി, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ 15 പ്രതിപക്ഷ കക്ഷികളെ ആണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പുകളും നിലവിലെ രാഷ്ട്രീയ സാഹചര്യവും ചർച്ചയാവും എന്നും രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളെയും കൂട്ടിയിണക്കുകയാണ് ലക്ഷ്യം എന്നും എൻസിപി നേതാക്കൾ അഭിപ്രായപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ബിജെപിക്ക് എതിരെ ഉണ്ടാവുന്ന വികാരങ്ങൾ മുതലെടുക്കുവാൻ ആണ് ഈ രാഷ്ട്രീയ നീക്കം. ചിട്ടയായ പ്രവർത്തനത്തിലൂടെ മുൻപോട്ടു നീങ്ങിയാൽ സഖ്യം ഗുണം ചെയ്യുമെന്നാണ് ശരത് പവാറിന്റെ വിലയിരുത്തൽ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments