Monday, October 7, 2024
HomeNewsKeralaരഹസ്യമൊഴി പൊതുരേഖയല്ല,സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ല,ഹര്‍ജി ഹൈക്കോടതി തള്ളി

രഹസ്യമൊഴി പൊതുരേഖയല്ല,
സ്വപ്നയുടെ മൊഴി സരിതയ്ക്കു നല്‍കാനാവില്ല,ഹര്‍ജി ഹൈക്കോടതി തള്ളി


സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ രഹസ്യ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. കേസിലെ കക്ഷികള്‍ക്ക് പോലും അന്വേഷണ വേളയില്‍ നല്‍കാനാവാത്ത രേഖ എങ്ങനെയാണ് മൂന്നാമതൊരാള്‍ക്ക് നല്‍കുകയെന്ന് കോടതി ആരാഞ്ഞു.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments