Pravasimalayaly

എന്താണ് വിഭാഗീയത എന്ന് അറിയണം,പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ശശി തരൂര്‍

വിഭാഗീയ പ്രവര്‍ത്തനമെന്ന ആരോപണത്തില്‍ വിഷമമുണ്ടെന്ന് ഡോ ശശി തരൂര്‍ എം പി. വ്യത്യസ്ത പരിപാടികളില്‍ പങ്കെടുത്തതില്‍ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം വേദനിപ്പിച്ചു. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്.ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാര്‍ സന്ദര്‍ശനം വലിയ വാര്‍ത്തയായത് അതിശയകരമാണെന്നും ശശി തരൂര്‍ പറഞ്ഞു.തലശ്ശേരിയിലെത്തിയ തരൂര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിലെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തു.എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാള്‍ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

Exit mobile version