പിണറായിവിജയന്‍ ‘വാക്കുപാലിക്കുന്ന കാര്യക്ഷമതയുള്ള നേതാവ്’;പ്രശംസയുമായി ശശിതരൂര്‍

0
35

പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പിണറായി വിജയന്‍ കാര്യക്ഷമതയുള്ള, വാക്കുപാലിക്കുന്ന നേതാവാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

”മുഖ്യമന്ത്രിയുമായി പല തവണ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കാര്യങ്ങളില്‍ ആശയ വ്യക്തതയുള്ളയാളാണ് അദ്ദേഹമെന്നാണ് എന്റെ അനുഭവം. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്’- ശശി തരൂര്‍ പറഞ്ഞു.

ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ അഭിമുഖത്തിൽ പറയുന്നു.

Leave a Reply