Saturday, October 5, 2024
HomeNewsKeralaശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്, കീഴ്വഴക്കങ്ങളെ മാനിക്കാത്ത യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി...

ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്, കീഴ്വഴക്കങ്ങളെ മാനിക്കാത്ത യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍

ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്. കാഞ്ഞിരപ്പള്ളി- പാലാ ബിഷപ്പുമാരെ സന്ദര്‍ശിക്കും. ഈരാറ്റുപേട്ടയില്‍ ഇന്ന് വൈകിട്ട് 5 30നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വര്‍ഗീയ ഫാസിസം ഇന്നിന്റെ കാവലാള്‍ എന്ന വിഷയത്തിലാണ് ശശി തരൂര്‍ സംസാരിക്കുക. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂര്‍ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂര്‍ പരിപാടി പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം തരൂരിന്റെ യൂത്ത് കോണ്‍ഗ്രസ്സ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു. കൂടിയാലോചിക്കാതെ സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. തരൂരിന്റെ പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുത്തേക്കില്ല.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments