തമിഴ്്നാടിന്റെ തോഴിയാകാന്‍ ശശികലയ്ക്ക് കഴിയുമോശശികല സജീവരാഷ്ട്രീയത്തിലേക്കെന്ന് സൂചന

0
154

ചെന്നൈ: തമിഴ്‌നാടിനെ അടക്കിവാണ ജയലളിതയുടെ തോഴി വികെ ശശികല തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമോ? ഇപ്പോള്‍ തമിഴ്‌നാട്ടില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യമാണ്. താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നുവെന്ന് സൂചന ഇവര്‍ തന്നെയാണ് നല്തകിയത്. . ഇതുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ‘തീര്‍ച്ചയായും രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തും.. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും’ എന്നാണ് സംഭാഷണത്തില്‍ ശശികല പറയുന്നത്. കോവിഡ് മഹാമാരിക്കാലം മെച്ചപ്പെടുമ്പോള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്നാണ് വാക്കുകള്‍.
വിഷമിക്കണ്ട. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നമ്മള്‍ തീര്‍ച്ചയായും പരിഹരിക്കും. ധൈര്യമായിരിക്കു. കോവിഡ് കാലം കഴിഞ്ഞ് ഞാന്‍ മടങ്ങിവരും’ഫോണ്‍ സംഭാഷണത്തില്‍ ശശികല പറയുന്നു.

ഫോണ്‍ സംഭാഷണം സത്യമാണെന്ന് തന്നെയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പരാജയപ്പെട്ടിരുന്നു.
ജയലളിതയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ ശശികല, അവരുടെ മരണശേഷം എഐഎഡിഎംകെയുടെ തലപ്പത്തെത്തിയിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 2016 ല്‍ ജയലളിതയുടെ മരണശേഷമാണ് തമിഴ്‌നാട്ടുകാരുടെ ‘അമ്മ’യായ ജയലളിതയുടെ സ്ഥാനത്തേക്ക് ‘ചിന്നമ്മ’യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്‌ഠേനെ അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയില്‍ അകഅഉങഗ ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
ഒ.പനീര്‍സെല്‍വത്തിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായി. കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉള്‍പ്പെടെയുള്ളവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബംഗളൂരിവിലെ ജയിലിലേക്കാണിവരെ അയച്ചത്. ഇതിന് പിന്നാലെയാണ് ശശികല പാര്‍ട്ടിക്ക് പുറത്തായത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മടങ്ങിയെത്തിയ ശശികല, താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവും നടത്തി. ഈ തീരുമാനത്തിന് മാറ്റം വന്നുവെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.

Leave a Reply