Pravasimalayaly

കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല; വി.ഡി സതീശൻ

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുപോലുള്ള കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ യു.ഡി.എഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണണ് സി.പി.ഐ.എമ്മിന്റെ പ്രധാന പണിയെന്നും അദ്ദേഹം പറഞ്ഞു.

അതിന് നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാന്‍ പോകുന്നത്. സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക-സാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Exit mobile version