Saturday, November 23, 2024
HomeNRISAUDIസൗദിയിൽ 37 കോവിഡ് മരണങ്ങൾ കൂടി

സൗദിയിൽ 37 കോവിഡ് മരണങ്ങൾ കൂടി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ ഞായറാഴ്ച 37 പേര്‍ മരിച്ചു.

ഇതോടെ ആകെ മരണസംഖ്യ 3167 ആയി ഉയര്‍ന്നു. റിയാദ് 9, ജിദ്ദ 2, ദമ്മാം 1, ഹുഫൂഫ് 12, മദീന 1, ത്വാഇഫ് 2, ഖോബാര്‍ 1, മുബറസ് 1, ബുറൈദ 1, നജ്റാന്‍ 1, ഖര്‍ജ് 2, അല്‍റസ് 1, അറാര്‍ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.

1599 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,88,690 ആയി. ഇതില്‍ 33,484 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 1,816 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അവര്‍. എന്നാല്‍ 2,52,039 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഞായറാഴ്ച 1599 പേര്‍ കൂടിയാണ് രോഗമുക്തി നേടിയത്.
രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി. 24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,813,274 ആയി. മക്കയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 125. റിയാദില്‍ 106ഉം ഹുഫൂഫില്‍ 68ഉം ജീസാനില്‍ 59ഉം ജിദ്ദയില്‍ 57ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments