Pravasimalayaly

സൗദി അറേബിയയിലെ പ്രവേശന വിലക്ക് ഇന്ന് മുതൽ

റിയാദ്

    സൗദി ആഭ്യന്തര മന്ത്രാലയം വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് രാത്രി ഒമ്പത് മണിയോടെ നിലവിൽ വരും. സഊദി സിവിൽ എവിയേഷനും ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. അനിശ്ചിത കാലത്തേക്കുള്ള പ്രവേശന നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യ, യുഎഇ ഉൾപ്പെടെയുള്ള മന്ത്രാലയ ലിസ്റ്റിൽ ഉൾപ്പെട്ട 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം സാധ്യമല്ല. നിലവിൽ ദുബൈയിൽ കുടുങ്ങിയ മലയാളികളിൽ ക്വാറന്റൈൻ പൂർത്തീകരിച്ചവർക്ക് ഇന്ന് രാത്രി ഒമ്പത് മണി വരെ പ്രവേശിക്കാനാകും.

    ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ച, വിലക്ക് ബാധകമല്ലാത്ത മറ്റു രാജ്യക്കാർക്കും സഊദിയിലേക്ക് കടക്കാനാകില്ല. ഇതരത്തിലുള്ളവർ 14 ദിവസം സ്വന്തം രാജ്യത്ത് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ പ്രവേശനം അനുവദിക്കൂ. ഇത് സംബന്ധിച്ച് സഊദി സിവിൽ എവിയേഷൻ അതൊറിറ്റിയും സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥർ, അവരുടെ ആശ്രിതർ എന്നിവർക്ക് വിലക്ക് ബാധകമല്ല. ഇവർക്ക് പ്രവേശനം സാധ്യമാകും. 

Exit mobile version