സൗദി ഇന്ന് 1212 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 1510 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 475403 ആയി ഉയർന്നു. 457128 ആണ് ആകെ രോഗമുക്തിരുടെ എണ്ണം.
14 പേരാണ് ഇന്ന് കോവി ഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7691 ആയി. വിവിധ ആശുപത്രികളിലും മറ്റും ആയി ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10584 ആണ്. 1498 പേരുടെ നില ഗുരുതരമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 233, കിഴക്കൻ പ്രവിശ്യ 244, അസീർ 103, ജിസാൻ 80,
മദീന 66, അൽ ഖസീം 44, തബൂക്ക് 23, നജ്റാൻ 19, ഹാ ഇൽ 18, അൽ ബഹ 17, വടക്കൻ അതിർത്തി മേഖല 6, അൽ ജഫ് 3