സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കും. നജ്‌റാനിൽ നിന്നും വെള്ളിയാഴ്ച വിമാനമാർഗം ജിദ്ദയിലെത്തുന്ന മൃതദേഹം ഞായറാഴ്ച അബുദാബി വഴി തിരുവനന്തപുരത്തെത്തും

0
489

നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായ കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച എത്തിക്കുന്നത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ഇടപെടൽ വഴി ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ ഉദ്യോഗസ്ഥർ നജ്റാനിൽ നാല് ദിവസം അവിടെ ക്യാമ്പ് ചെയ്താണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. സാധാരണ ഗതിയിൽ പത്ത് ദിവസങ്ങൾ കൊണ്ടാണ് ഇത്തരം അപകട കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം വിട്ടുനൽകുന്നത്.

Leave a Reply