Pravasimalayaly

ഭവന വായ്പകൾക്ക് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് എസ് ബി ഐ

കൊച്ചി

രാജ്യത്തെ ഏറ്റവും വലിയ വായ്പാ, ഭവന വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. ഈ ഉത്സവ കാലത്ത് ഭവന വായ്പകള്‍ കൂടുതല്‍ ആകര്ഷകവും ഉപയോക്താക്കള്ക്ക് താങ്ങാവുന്നതും ആക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

എസ്ബിഐ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയുള്ള (ക്രെഡിറ്റ് സ്കോര് ലിങ്ക്ഡ്) ഭവന വായ്പകള് ഇപ്പോ‍ള്‍ വായ്പാ തുക പരിഗണിക്കാതെ കേവലം 6.70% നിരക്കില് ലഭ്യമാകും.

ഓഫറിന് മുമ്പ്, 75 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ എടുക്കുന്നയാള്‍ 7.15 ശതമാനം പലിശ നല്കണമായിരുന്നു. ഓഫര്‍ അവതരിപ്പിച്ചതോടെ ഇപ്പോള്‍ ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം നിരക്കില് ലഭ്യമാകും.

30 വര്ഷ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്നയാള്ക്ക് എട്ട് ലക്ഷം രൂപയിലധികം ലാഭിയ്ക്കാമെന്ന് ബാങ്ക് അറിയിച്ചു. ഇതോടൊപ്പം ബാങ്ക് പ്രോസസിങ് ഫീസ് പൂര്ണമായും ഒഴിവാക്കുകയും ചെയ്തു. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തില്‍ ആകര്ഷകമായ പലിശ ഇളവുകളും ലഭ്യമാകും.

വായ്പാ തുകയും വായ്പയെടുക്കുന്ന വ്യക്തിയുടെ തൊഴിലും പരിഗണിക്കാതെ തങ്ങള് എല്ലാ വിഭാഗങ്ങള്ക്കും കുറഞ്ഞ നിരക്കില് ഭവന വായ്പ ലഭ്യമാക്കുകയാണ്. എല്ലാവരുടെയും ഭവന എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിലൂടെ രാഷ്ടത്തിന്റെ സമ്പത്ത്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, എസ്ബിഐയുടെ മാനേജിങ് ഡയറക്ടര് (റീട്ടെയ്ല് ആന്ഡ് ഡിജിറ്റല്‍ ബാങ്കിങ്) സി. എസ്. സേഠി പറഞ്ഞു

Exit mobile version