Pravasimalayaly

എസ്ബിഎല്‍ ബാസ്‌കറ്റ്‌ബോള്‍; കെഎസ്ഇബി ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: രണ്ടാമത് എസ്ബിഎല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കെഎസ്ഇബി ചാമ്പ്യന്‍മാര്‍. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഫ്‌ളെഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരളാ പോലീസിനെ 82-70 എന്ന സ്‌കോറിന് തകര്‍ത്താണ് വിജയകിരീടം സ്വന്തമാക്കിയത്. തുടക്കത്തില്‍ തന്നെ ശക്തമായ മുന്നേറ്റത്തോടെയാണ് കെഎസ്ഇബി പോരാട്ടം ആരംഭിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ 23-11 എന്ന സ്‌കോറിനു മുന്നിട്ടുനിന്ന കെഎസിഇബിയ്‌ക്കെതിരേ രണ്ടാം ക്വാര്‍ട്ടറില്‍ പോലീസ് ശക്തമായ പോരാട്ടം നടത്തി. എന്നാല്‍ അവസാന മിനിറ്റുകളില്‍ കെഎസ്ഇബിയുടെ താരങ്ങളായ ജിഷ്ണു, രാഹുല്‍ശരത്, എന്നിവരുടെ മിന്നും പ്രകടനത്തിലൂടെ 82-70 എന്ന സ്‌കോറിന് കെഎസ്ഇബി കിരീടത്തില്‍ മുത്തമിട്ടു. ജിഷ്ണു.ജി നായരാണ് മികച്ച താരം. പ്രോമിസിംഗ് താരകമായി കേരളവര്‍മ കോളജിന്റെ അബി നന്ദുവിനെ തിരഞ്ഞെടുത്തു.കെഎസ്ഇബിയുടെ രാഹുല്‍ ശരത്(21), ജിഷ്ണു ജി നായര്‍(16) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായപ്പോള്‍ കേരളാ പോലീസിനു വേണ്ടി മുഹമ്മദ് ഷിരാസ്(29) കൂടുതല്‍ പോയിന്റ് നേടി. ബി.ഡിവിഷന്‍ മത്സരത്തില്‍ സെന്റ് മേരീസ് വെട്ടുകാട് വിജയികളായി. ഡ്രീം സ്‌ക്വാഡിനെ പരാജയപ്പെടുത്തിയാണ് അവര്‍ ഈ വിഭാഗത്തില്‍ വെന്നിക്കൊടി പാറിച്ചത്.

Exit mobile version