തിരുവനന്തപുരം: ആറ്റിങ്ങലില്‍ വെച്ച് പിങ്ക് പോലീസ് എട്ടുവയസുള്ള പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യവിചാരണ ചെയത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കര്‍ശന നടപടിക്ക് സംസ്ഥാന എസ്സി – എസ്ടി കമ്മീഷന്റെ ഉത്തരവ്. പരസ്യ വിചാരണ നടത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണുന്നതിനായി റോഡരികില്‍ നില്ക്കുകയായിരുന്ന കുട്ടിയേയും പിതാവിനേയും മൊബൈല്‍ മോഷ്ടിച്ചുവെന്നു പറഞ്ഞായിരുന്നു പിങ്ക് പോലീസിന്റെ പരസ്യ വിചാരണ. എന്നാല്‍ പോലീസിന്റെ കാറില്‍ തന്നെ മൊബൈല്‍ ഉണ്ടായിരുന്നു. ഇവരുടെ പസ്യ വിചാരണ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ ഉണ്ടായി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായിരുന്ന രജിതയെ അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്സി എസ്ടി കമ്മീഷന്റെ ഉത്തരവ്