കേരള കോണ്‍ഗ്രസ് നേതാവും മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു. 65 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും കരളിന് ഉണ്ടായ അണുബാധ മൂർച്ഛിച്ചതാണ് മരണകാരണം.
ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്കറിയ) വിഭാഗം ചെയര്‍മാനായിരുന്നു. 1977 മുതൽ 1984 വരെ രണ്ടു തവണ ലോക്സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് സ്കറിയ തോമസ്.
കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോണ്‍ഗ്രസുകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ പിളര്‍പ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.
അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന് എന്നീ പദവികൾ വഹിച്ചു. സ്കറിയാ തോമസ് കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാൻ ആയി പ്രവർത്തിച്ചു വരികയായിരുന്നു