തിരുവനന്തപുരം: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവേശനത്തിനും സ്‌കൂളുകളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനും ഓണ്‍ലൈന്‍ സംവിധാനം കൂടി ഒരുക്കി. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ സംവിധാനം ആവശ്യമുള്ളവര്‍ സമ്പൂര്‍ണ പോര്‍ട്ടലിലൂടെ (മൊുീീൃിമ.സശലേ.സലൃമഹമ.ഴീ്.ശി)എന്ന വെബ്‌സൈറ്റിലൂടെ ഇത് പ്രയോജനപ്പെടുത്താം. ഒന്നാം ക്ലാസിലേയ്ക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം തുടങ്ങി. മറ്റുക്ലാസുകളിലേയ്ക്ക് ഈ മാസം 26 മുതല്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്‍ട്ടിലിലുണ്ട്. ഈ വിദ്യാര്‍ഥികളുടെ അടുത്ത ക്ലാസിലേയ്ക്കുള്ള പ്രവേശനം സമ്പൂര്‍ണ വഴി ഓണ്‍ലൈന്‍ ആയി നടത്തണം. സാധാരണ സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോറത്തില്‍ നല്കുന്ന വിവരങ്ങള്‍ തന്നെയാണ് രക്ഷിതാക്കള്‍ ഓണ്‍ലൈനിലും നല്‌കേണ്ടത്.രക്ഷിതാവ് ഓണ്‍ലൈനില്‍ നല്കുന്ന അപേക്ഷ പ്രഥമാധ്യാപകന്റെ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കും. സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും ഓണ്‍ലൈനായി നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ സമ്പൂര്‍ണ വഴി നല്കാം. ടി.സിയ്ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകര്‍ ആ വിദ്യാര്‍ഥിയെ സമ്പൂര്‍ണ വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും ടി.സിയുടെ ഡിജിറ്റല്‍ പതിപ്പ് രക്ഷിതാവിനും പുതുതായി ചേരുന്ന സ്‌കൂളിനും ലഭ്യമാക്കണം. ഓണ്‍ലൈന്‍ പ്രവേശനം ടി.സി നല്കല്‍ എന്നിവയുടെ സഹായത്തിന് ജില്ലാ തലത്തില്‍ ഹെല്‍പ് ഡസ്‌കും തയാറാക്കിയിട്ടുണ്ടെന്നു കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.