സ്‌കൂള്‍ തുറക്കല്‍ പരിഗണിക്കാനായി വിദഗ്ധസമിതി

0
19

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കലിന്റെ പ്രായോഗീകത വിലയിരുത്താനായി വിദഗ്ധസമിതിയെ നിയമിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.  ഈ വിദഗ്ധസമിതി സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം അതിന്റെ റിപ്പോട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ച് എന്തെങ്കിലും ഒറു തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിനേഷനും നല്കുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറന്നു കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്നത് എത്രമാത്രം പ്രായോഗീകമെന്നത് ആരോഗ്യ മേഖലയിലെ ഉന്നതരുമായുള്ള ചര്‍ച്ചയില്‍ മാത്രമേ വ്യക്തമാവുകയുള്ളു.  എല്ലാ വശവും പരിഗണിച്ചാവും അന്തിമ തീരുമാനം കൈക്കൊള്ളുക

Leave a Reply