T20 ലോകകപ്പ് യോഗ്യത : സ്കോട്ട്ലാണ്ടിന് രണ്ടാം ജയം

0
619

ടി20 ലോകകപ്പില്‍ പാപ്പുവ ന്യൂ ഗിനിയക്കെതിരെ സ്‌കോട്‌ലെന്‍ഡിന് 17 റണ്‍സ് വിജയം. ഇതോടെ സ്‌കോട്‌ലന്‍ഡ് സൂപ്പര്‍ 12 യോഗ്യതക്ക് അടുത്തെത്തി. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് റിച്ചി ബെറിംഗ്ടണിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 148ന് ഓള്‍ ഔട്ടായി.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്‌കോട്‌ലന്‍ഡിന് രണ്ട് മത്സരങ്ങളില്‍ രണ്ട് ജയമായി. ഒമാനെതിരായ ഒരു മത്സരം കൂടി സ്‌കോട്‌ലന്‍ഡിന് ബാക്കിയുണ്ട്.

Leave a Reply