Monday, January 20, 2025
HomeNewsKeralaസംസ്ഥാനത്ത് വീണ്ടും ചെള്ള് പനി മരണം, തിരുവനന്തപുരത്ത് മാത്രം മരണം രണ്ടായി

സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി മരണം, തിരുവനന്തപുരത്ത് മാത്രം മരണം രണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം. പരശുവയ്ക്കല്‍ സ്വദേശി സുബിത (38) ആണ് മരിച്ചത്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് തന്നെ വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശി അശ്വതിയാണ് മരിച്ചത്. 15 വയസായിരുന്നു.

പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.

പിറ്റേദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ പരിശോധനയിലാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments