എസ്ഡിപിഐ ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നത് പാര്‍ട്ടി സാമൂഹിക ജനാധിപത്യത്തിനു വേണ്ടി പോരാടുന്നതിനാലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘപരിവാര ഫാഷിസത്തിന്റെ മതരാഷ്ട്രവാദത്തിനെതിരായ നിലപാടാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ഫാഷിസത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കേണ്ടതുണ്ട്.
പാര്‍ട്ടി ഏറ്റെടുക്കുന്ന ജനപക്ഷ അജണ്ടകള്‍ സാമ്പ്രദായിക പാര്‍ട്ടികളെ അസ്വസ്ഥമാക്കുന്നു. രാജ്യത്തെ 80 ശതമാനം വരുന്ന ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലും ഭീതിയിലുമാണ് കഴിയുന്നത്. ഇവര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെയും വികസനത്തിന്റെയും വിഹിതം ലഭിക്കുന്നില്ല.
രാജ്യത്തെ വലിയൊരു വിഭാഗം കടുത്ത അസമത്വമാണ് നേരിടുന്നത്. ഇത്തരം വിഷയങ്ങള്‍ രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇതര പാര്‍ട്ടികള്‍ പരാജയമാണ്. ഇവിടെയാണ് എസ്ഡിപിഐ പാര്‍ശ്വവല്‍ക്കൃത ജനതയുടെ പ്രതീക്ഷയായി മാറുന്നത്. ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമിതാവേശമാണ് കാണിക്കുന്നത്. സാമൂഹിക നീതി, ഭൂമി പ്രശ്നം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിരന്തര സമരങ്ങളിലാണ് പാര്‍ട്ടി. ഇതാണ് പാര്‍ട്ടി ചിലര്‍ക്ക് അനഭിമതമായത്. കര്‍ഷക സമരങ്ങള്‍ക്കുമുമ്പില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനകീയ പോരാട്ടങ്ങള്‍ക്ക് അതിജീവനത്തിന് സാധ്യതയുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ്. സമരക്കാര്‍ക്കെതിരേ ഖാലിസ്ഥാന്‍വാദികളെന്നും ഐഎസ്ഐ ഏജന്റുമാരെന്നും ആരോപണമുന്നയിച്ച കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സംസ്ഥാന സമിതി അംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് എന്നിവര്‍ സംബന്ധിച്ചു.