Saturday, November 23, 2024
HomeNewsKeralaസാമ്പത്തിക സംവരണം - ദളിത്‌ ആദിവാസി പിന്നോക്ക വിഭാഗം - കർഷക സമരം : നിലപാട്...

സാമ്പത്തിക സംവരണം – ദളിത്‌ ആദിവാസി പിന്നോക്ക വിഭാഗം – കർഷക സമരം : നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ സംസ്‌ഥാന പ്രസിഡന്റ്‌

സാമ്പത്തിക സംവരണം – ദളിത്‌ ആദിവാസി പിന്നോക്ക വിഭാഗം – കർഷക സമര വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ സംസ്‌ഥാന പ്രസിഡന്റ്മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി.

‌ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമിതാവേശമാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക നീതി, ഭൂമി പ്രശ്നം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിരന്തര സമരങ്ങളിലാണ് എസ്ഡിപിഐ എന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ 80 ശതമാനം വരുന്ന ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലും ഭീതിയിലുമാണ് കഴിയുന്നത്.ഇവര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെയും വികസനത്തിന്റെയും വിഹിതം ലഭിക്കുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം കടുത്ത അസമത്വമാണ് നേരിടുന്നത്.ഇത്തരം വിഷയങ്ങള്‍ രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇതര പാര്‍ട്ടികള്‍ പരാജയമാണ്.

കര്‍ഷക സമരങ്ങള്‍ക്കുമുമ്പില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനകീയ പോരാട്ടങ്ങള്‍ക്ക് അതിജീവനത്തിന് സാധ്യതയുണ്ടെന്നസാക്ഷ്യപ്പെടുത്തലാണ്. സമരക്കാര്‍ക്കെതിരേ ഖാലിസ്ഥാന്‍വാദികളെന്നും ഐഎസ്‌ഐ ഏജന്റുമാരെന്നും ആരോപണമുന്നയിച്ച കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments