പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെയും, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് ഗ്രാമപഞ്ചായത്തുകളിലെ യും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ലക്ഷ്യം വെച്ച് ഈരാറ്റുപേട്ട ടൗണിൽ ഗവൺമെൻറ് ഗസ്റ്റ് ഹൗസിന് (TB) സമീപം ഒരു എംഎൽഎ ഓഫീസ് 19/06/2021 ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയും ഓഫീസിൽ സേവനം ലഭ്യമാണ്. നിയമസഭാസമ്മേളനം ഇല്ലാത്ത സമയങ്ങളിൽ എല്ലാ ആഴ്ചയിലും വെള്ളി ശനി ദിവസങ്ങളിൽ എംഎൽഎ ഓഫീസിൽ ഉണ്ടാകും.