നിരാഹാര സമരത്തിന്റെ അന്തസത്ത മാണി സി കാപ്പൻ കളഞ്ഞുകുളിച്ചെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

0
43

കുറ്റവാളികൾക്ക് വേണ്ടി ഉണ്ണാവ്രതം ഇരിയ്ക്കുന്ന പാലാ എം എൽ എ മാണി സി കാപ്പന് സൽബുദ്ധി ഉണ്ടാകുന്നതിനു വേണ്ടി കേരള യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുട്ടിൽ നിന്ന് പ്രാർത്ഥനാസമരം പൂഞ്ഞാർ എം എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

നിരാഹാര സമരത്തിന്റെ അന്തസത്ത മാണി സി കാപ്പൻ കളഞ്ഞുകുളിച്ചെന്ന് എം എൽ എ ആരോപിച്ചു.

കേരള കോൺഗ്രസ്‌ എം കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫിലിപ്പ് കുഴികുളം പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ,ബൈജു കൊല്ലംപറമ്പിൽ, ടോബിൻ കെ അലക്സ്‌, ഷാജു തുരുത്തൻ, ബിജി ജോജോ, സുനിൽ പയ്യപ്പള്ളി തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു ! യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്‌ ദേവൻ കളത്തിപ്പറമ്പിൽ ഉൾപ്പെടെ ഉള്ള മണ്ഡലം നേതാക്കൾ മുട്ടിൽ നിന്ന് പ്രാർത്ഥനയജ്ഞത്തിന് നേതൃത്വം നൽകി.

Leave a Reply