തിരുവനന്തപുരം: മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ 15 സീറ്റും നേടി യുഡിഎഫ് വൻ ശക്തിയാകുമെന്ന് മനോരമന്യൂസ്–വിഎംആർ അഭിപ്രായ സര്‍വേ പ്രവചനം. 48.22 ശതമാനം വോട്ടുകൾ യുഡിഎഫ് നേടുമെന്നും 39.15 ശതമാനം വോട്ട് എൽഡിഎഫും 9.34 ശതമാനം എൻഡിഎയും നേടുമെന്ന് സർവേ പ്രവചിക്കുന്നു. 2016ൽ 4 സീറ്റ് എൽഡിഎഫ് നേടിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് സർവേ പറയുന്നത്. തവനൂരിൽ കെ.ടി ജലീൽ വിജയം ആവർത്തിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. നിലമ്പൂർ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും പ്രവചനം. കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു. ഏറനാട്ടും യുഡിഎഫ് സ്ഥാനാര്‍ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കുന്നുവെന്ന് സര്‍വേ പറയുന്നു. 26 ശതമാനം പേര്‍ വളരെ മികച്ചതെന്നും 48 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം.