Friday, November 22, 2024
HomeNewsKerala'രണ്ടാം പരാജയം പ്രതീക്ഷിച്ചിരുന്നില്ല, തോല്‍വി ജനാധിപത്യ ശക്തികളെ തളര്‍ത്തിയെന്ന് കെ സുധാകരന്‍

‘രണ്ടാം പരാജയം പ്രതീക്ഷിച്ചിരുന്നില്ല, തോല്‍വി ജനാധിപത്യ ശക്തികളെ തളര്‍ത്തിയെന്ന് കെ സുധാകരന്‍


ചിന്തിന്‍ ശിബിരത്തെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉറ്റുനോക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിലവിലുളളത്. പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ തിരിച്ചു വരവിനുള്ള രാഷ്ട്രീയ പ്രക്രിയ ഏറ്റെടുക്കാന്‍ ബാധ്യത പെട്ടവരുടെ സമ്മേളനമാണ് ചിന്തിന്‍ ശിബിരമെന്നും കെ സുധാകരന്‍ കോഴിക്കോട് പറഞ്ഞു. രണ്ട് ദിവങ്ങളിലായി നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ 191 പ്രിതിനിധികളാണ് പങ്കെടുക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം പരാജയം കോണ്‍ഗ്രസ് പ്രതിക്ഷിച്ചിരുന്നില്ല. പരാജയം ജനാധിപത്യ ശക്തികളെ തളര്‍ത്തി. രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ വല്ലാതെ അലട്ടി’. ആ തളര്‍ച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മുന്നോട്ടുളള രാഷ്ട്രീയ നയത്തിന് വ്യക്തത വേണം. ഈ നയം പുതിയ തലമുറയെയും താഴെ തട്ടിലെ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയണം. പാര്‍ട്ടി സ്‌കൂളുകളും പഠന ക്ലാസുകള്‍ സംഘടിപ്പിക്കണം. ഓരോ പ്രവര്‍ത്തനങ്ങളിലൂടെയും ആകര്‍ഷകമായ നിലയിലേക്ക് പാര്‍ട്ടി ഉയരണം.പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ പലതും സജീവമല്ല. സംഘടനകള്‍ക്ക് പാവപ്പെട്ടവരുടെ അത്താണിയാവാന്‍ കഴിയണം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നടത്തണമെന്നും സുധാകരന്‍ പറഞ്ഞു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments