Pravasimalayaly

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതൽ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരി​ഗണനയിലാണ്.

സിൽവൻ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് കാവൽ നിൽക്കുമ്പോൾ ക്ലിഫ് ഹൗസിൽ ബി.ജെ.പി കല്ലിട്ടുവെന്നത് പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന ശുപാർശ പോയിരിക്കുന്നത്.

ദേവസ്വം ബോർഡ് ജം​ഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റർ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

Exit mobile version