ജനറൽ വാർഡിൽ നിന്നും സ്വതന്ത്ര സ്‌ഥാനാർത്ഥിയായി മിന്നും ജയംഅയർക്കുന്നം പഞ്ചായത്തിൽ സീന ബിജു രചിച്ചത് ചരിത്രം

0
181

കോട്ടയം

ജനറൽ വാർഡിൽ സ്വതന്ത്ര സ്‌ഥാനാർത്ഥിയായി മിന്നും ജയം, പിന്നീട് പഞ്ചായത്ത് പ്രസിഡന്റ്. അയർക്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീന ബിജു നാരായണൻ രചിച്ചത് ചരിത്രം.

അയർക്കുന്നം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് തൈക്കൂട്ടത്തിൽ നിന്നും വിജയിച്ച സീന ബിജു നാരായണനാണ് ഇനി അഞ്ച് വർഷം ഭരിയ്ക്കുക. ജനറൽ വാർഡിൽ മൂന്ന് മുന്നണികളെയും നിലംപരിശാക്കിയാണ് പട്ടികജാതി വിഭാഗത്തിൽ പെട്ട സീന ബിജു നാരായണൻ പഞ്ചായത്ത് പ്രസിഡന്റ്‌ ആവുന്നത്. അതും ജില്ലയിലെ ഒരു സ്വതന്ത്ര സ്‌ഥാനാർത്ഥി നേടിയ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ. പ്രസിഡന്റ്‌ സ്‌ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തതും 14 സീറ്റ് വിജയിച്ച് ഭൂരിപക്ഷം നേടിയ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രസിഡന്റ്‌ സ്‌ഥാനാർത്ഥി പരാജയപ്പെട്ടതുമാണ് സീനയ്ക്ക് തുണയായത്.
സീനയുടെ പിന്തുണ ലഭിച്ചില്ലായിരുന്നു എങ്കിൽ എൻ ഡി എ മുന്നണിയിൽ നിന്നും ജയിച്ച ആൾ പ്രസിഡന്റ്‌ ആവുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

ഈ വാർഡിലെ മുൻമെമ്പർ സീനയുടെ ഭർത്താവ് ബിജു നാരായണൻ ആയിരുന്നു. അദ്ദേഹവും സ്വതന്ത്ര സ്‌ഥാനാർത്ഥിയായാണ് വിജയം നേടിയത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് തനിക്ക് ലഭിച്ച വിജയം എന്ന് സീന ബിജു പറഞ്ഞു

Leave a Reply