Sunday, January 19, 2025
HomeNewsKeralaമദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്‍

മദ്യപിച്ച് ബസ് ഓടിച്ചു; ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍; അഞ്ചു കണ്ടക്ടര്‍മാരും കസ്റ്റഡിയില്‍

തൃശൂര്‍ ടൗണില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഏഴു ഡ്രൈവര്‍മാര്‍ പിടിയിലായി. മദ്യപിച്ച് ജോലി ചെയ്ത അഞ്ച് കണ്ടക്ടര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂര്‍ ഈസ്റ്റ് എസ് എച്ച്ഒ ലാല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. കാർ യാത്രികനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ ഇന്നലെ തൃശ്ശൂർ വെസ്റ്റ്  പൊലീസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാരക മയക്കുമരുന്നായ എംഡിഎംഎ സഹിതം രണ്ട് ബസ് ഡ്രെെവര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments