തമിഴ്‌നാട്ടിൽ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു

0
27

തമിഴ്‌നാട്ടിൽ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു. കടലൂരിൽ ഏഴ് പെൺകുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. തടയണയ്ക്ക് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുളള കുട്ടികളാണ്. 

ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. മോനിഷ(16), ആർ.പ്രിയദർശിനി (15), ആർ.ദിവ്യ ദർശിനി (10), എം നവനീത (18), കെ പ്രിയ (18)  എസ്.സംഗവി (16), എം കുമുദ (18) എന്നിവരാണ് മരിച്ചത്. പ്രിയദർശിനിയും ദിവ്യദർശിനിയും സഹോദരിമാരാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply