72 വര്‍ഷം പഴക്കമുള്ള വിസ്‌കി വേണോ!വിലകേട്ടാല്‍ അമ്പരക്കും

0
28

ഹോങ്കോംഗ് 72 വര്‍ഷമുള്ള സൂപ്പര്‍ വിസ്‌കിയാണ് ഇപ്പോള്‍ ചര്‍ച്ച. മദ്യമെന്നു കേട്ടാല്‍ തന്നെ കുടിയര്‍മാരുടെ വായില്‍ വെള്ളമൂറും. അപ്പോള്‍ 72 വര്‍ഷം പഴക്കമുള്ള മദ്യമെന്നുകൂടി കേട്ടാലോ. സംഭവം ഹോങ്കോംഗിലാണ്്. ഗ്ലന്‍ ഗ്രാന്റ്  സിംഗിള്‍ മാള്‍ട്ട് വിസ്‌ക്കിയുടെ ലേലത്തുകയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്ക്കുന്നത്.
72 വര്‍ഷം പഴക്കമുള്ള മദ്യം ലേലത്തില്‍ പോയത് 54,000 യുഎസ് ഡോളറിന് അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 40 ലക്ഷം രൂപ. ഗോര്‍ഡന്‍ ആന്‍ഡ് മക്‌ഫെയ്ല്‍ 1948ല്‍ നിര്‍മ്മിച്ച വിസ്‌ക്കിയാണ് ഇത്രയധികം തുകയ്ക്ക് വിറ്റുപോയത്. കമ്പനി നിര്‍മ്മിച്ചിട്ടുള്ള 290 കുപ്പികളില്‍ എണ്‍പത്തിയെട്ടാമത്തെ കുപ്പിയാണ് ബോണ്‍ഹാംസ് ലേലത്തിന് വച്ചത്.
പരമാവധി  49,000 യുഎസ് ഡോളര്‍ വരെയാണ് ലേലത്തിന് മുമ്പ് കുപ്പിക്ക് വില പ്രതീക്ഷിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ അതും കടന്ന് 54,300 യുഎസ് ഡോളര്‍ വരെ വില ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ജപ്പാനില്‍ നിന്നുള്ള 35 വര്‍ഷം പഴക്കമുള്ള ഹിബിക്കി വിസ്‌ക്കിയും ഉണ്ടായിരുന്നു. 48,000 യുഎസ് ഡോളറിനാണ് ഇത് ലേലത്തില്‍ പോയത്.

Leave a Reply