‘കാനം പിണറായി വിജയന്റെ വിനീത വിധേയന്‍,ഒരു വെളിയം ഭാര്‍ഗവാനോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും’; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

0
35

ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കാനം ഘടകകക്ഷി നേതാവായിട്ടല്ല, പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

‘പിണറായി സിപിഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എം എം മണി ആനി രാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്. കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവാനോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും.’- ഷാഫി കുറിച്ചു.

വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ് ആനി രാജ രംഗത്തുവന്നിരുന്നു.   മണിയുടെ പ്രസ്താവനയ്ക്കെതിരെ നിലപാട് സിപിഐ എടുത്തിട്ടുണ്ട്. സിപിഐക്ക് വേണ്ടി കെസി വേണുഗോപാല്‍ കണ്ണീരൊഴുക്കേണ്ട. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും ആനിരാജ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply