Pravasimalayaly

മൂന്ന് പതിറ്റാണ്ടത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഷാജി തോമസ് പടിയിറങ്ങി

സ്പെഷ്യൽ റിപ്പോർട്ട്

മൂന്ന് പതിറ്റാണ്ട് കാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർക്കാർ സർവീസിൽ നിന്നും സംഘടന മേഖലയിൽ നിന്നും ശ്രീ ഷാജി തോമസ് പടിയിറങ്ങി. കോട്ടയം ഗവണ്മെന്റ് ഡെന്റൽ കോളേജിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഇരിക്കെയാണ് സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ഷാജി സാർ പടിയിറങ്ങുന്നത്.

സർവീസ് കാലഘട്ടത്തിലെ ജോലിയോടുള്ള ആത്മാർത്ഥയും കളങ്ക രഹിതമായ സേവനവും സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ കോട്ടയം ജില്ല വൈസ് പ്രസിഡന്റ്‌ ആണ് ഷാജി തോമസ്. കേരള എൻ ജി ഒ അസോസിയേഷൻ സംസ്‌ഥാന കൗൺസിൽ അംഗമായി കരുത്തുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സംഘടനാതലത്തിൽ തിളങ്ങുന്ന സാന്നിധ്യമായി. ആരോഗ്യ വകുപ്പിന്റെ കീഴിലെ വിവിധ PH സെന്ററുകളിലും കോട്ടയം ജില്ല മെഡിക്കൽ ഓഫീസിലും കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ട് ആയും ലേ സെക്രട്ടറി ആൻഡ് ട്രഷറർ തസ്തികയിൽ മെഡിക്കൽ കോളേജിലും സേവനം അനുഷ്ടിച്ചു

സർവീസിൽ ആയിരുന്ന കാലഘട്ടത്തിൽ തന്റെ സ്നേഹ നിർഭരമായ ഇടപെടലുകൾ കൊണ്ടും കക്ഷി രാഷ്ട്രീയത്തിന് അതീതമായ സഹായങ്ങൾ കൊണ്ടും പൊതുജനത്തിനുo ആരോഗ്യ മേഖലയ്ക്കും നന്മ നൽകിയ സേവനമാണ് പ്രിയ ഷാജി തോമസ് നൽകിയത്. ആത്മാർത്ഥതയും അർപ്പണ ബോധവും കൈമുതലാക്കിയ പ്രിയ ഷാജി തോമസ് സാറിന് പ്രവാസി മലയാളി മീഡിയ ടീമിന്റെ ഭാവുകങ്ങൾ

Exit mobile version