Pravasimalayaly

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

Exit mobile version