ഷെയ്ന്‍വോണിന്റെത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

0
50

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണിന്റെത് സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം വോണിന്റെ കുടുംബത്തെയും ഓസ്‌ട്രേലിയന്‍ എംബസിയെയും അറിയിച്ചതായും  തായ്‌ലന്റ് പൊലീസ് അറിയിച്ചു.

വോണിന്റെത് അസ്വാഭാവിക മരണമാണെന്ന അഭിപ്രായം കുടുബത്തിന് ഇല്ലായിരുന്നുവെന്ന്  തായ്‌ലന്റ് പൊലീസ് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ വോണിന്റെ മരണകാരണം എന്താണെന്ന് പൊലീസ് പ്രസ്താവനയില്‍ പറയുന്നില്ല

ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണിന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്‌ലന്‍ഡിലെ കോ സാമുയിയിലെ ഹോട്ടല്‍ മുറിയില്‍ വോണിനെ അബോധാവാസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലേക്ക് എപ്പോള്‍ അയക്കുമെന്നതിനെ കുറിച്ച് തായ്‌ലന്റ് അധികൃതര്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല
 

Leave a Reply