Pravasimalayaly

ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയിൽ എം മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്‍റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’ പ്രകാശനം ചെയ്തു.

ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയിൽ എം മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്‍റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’ ഹിസ് ഹൈനസ് ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിക്ക് നൽകികൊണ്ട് പ്രകാശനംചെയ്തു.

സ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി സ്വദേശിയായ കെ.എം. അലാവുദ്ധീനാണ് അലാ ഇഫാഫി മയ്യഴിയുടെ രചയിതാവ്.

മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി ഭാഷാ പരിജ്ഞാനത്തിൽ തന്‍റേതായ കഴിവുതെളിയിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം.

ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആനാട്ടുകാരനും നോവലിസ്റ്റുമായ എം. മുകുന്ദൻ എഴുതിയ മലയാളംനോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.

1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്നസമയം ഫ്രഞ്ചധീന മയ്യഴിയുടെ മടിത്തട്ടിൽ ദാമുറൈട്ടറുടെയും കൗസുവമ്മയുടെയും മകനായി പിറന്നുവീണ ദാസനാണ് കഥയിലെ കേന്ദ്രകഥാപാത്രം.

മയ്യഴിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയിൽനിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന്‍ മയ്യഴിയിൽ സർക്കാർജോലിയിൽ പ്രവേശിക്കാനോ ഫ്രാൻസിൽ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു.

എന്നാൽ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തൻമാസ്റ്ററുടെ സ്വാധീനത്തിൽ ദാസൻ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവർത്തനമാരംഭിക്കുകയും1948 -ല്‍ നടന്ന വിമോചനസമരം പരാജയപ്പെട്ടതിനെതുടർന്ന് ഒളിവിൽപോയ ദാസന് പീന്നീട് പന്ത്രണ്ടു വര്‍ഷം തടവ്ത അനുഭവിക്കേണ്ടിവരുന്നു.

സ്വാതന്ത്ര്യത്തിന്റെ അര്ത്ഥംതേടിയ ദാസന്‍ അങ്ങനെ ചങ്ങലക്കണ്ണികളില്‍ ബന്ധിതനായി.   1954-ൽ ഫ്രഞ്ച്സർക്കാർ മയ്യഴിവിട്ടതോടെ ദാസൻ ജയിൽമോചിതനായിയെങ്കിലും മറ്റൊരു വിവാഹമുറപ്പിച്ചതിനെതുടർന്ന്, ദാസന്റെ കാമുകി ചന്ദ്രിക അയാളെ വിട്ട്പിരിയുകയാണ്.സ്വയം നഷ്ടപ്പെട്ട ഓര്‍മ്മകളിലെ ചന്ദ്രികയുമായി ഒന്നിക്കാനാഗ്രഹിച്ചപ്പോഴും വെളളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന തുമ്പിയായിത്തീരാനേ ദാസനുകഴിഞ്ഞുളളു.

മലയാളനോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇതിന്റെ അറബി പരിവർത്തനമാണ് അലാവുദ്ധീൻ തൻ്റെ ഭാഷാപരിജ്ഞാനത്തിലൂടെ തർജ്ജമചെയ്തിരിക്കുന്നത്.

ചടങ്ങിൽ പ്രമുഖ എഴുത്തുകാരനായ ഇസ്മായിൽ മേലടി പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ‘അലാ ഇഫാഫി മയ്യഴിയുടെ രചയിതാവ് അലാവുദ്ധീൻ, ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശേരി, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ്, സമീർനന്തി, യുസ്‌റഎസന്തർ, മറിയം അഹമ്മദ്, സുബിത, നെജു, മീഡിയ കോർഡിനേറ്റർ അൻഷീറ എന്നിവർ സന്നിഹിതരായിരുന്നു.

Exit mobile version