Sunday, September 29, 2024
HomeNewsKeralaഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ഐഎൻടിയുസി പരിപാടിയിൽ ഹർത്താലുകളെയും വഴി തടയലുകളെയും വിമർശിച്ച് ശശി തരൂർ എം.പി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റാണ്. അത്യാവശ്യമായി ആശുപത്രിയിൽ പോകുന്നവരെ തടഞ്ഞ് നിർത്തുന്ന സമരരീതിയെ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ല. പ്രശ്നം ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഹർത്താലുകളിലൂടെയല്ലെന്നും തരൂർ വ്യക്തമാക്കി.

ഹർത്താലിന്റെ പേരിൽ ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ഈയിടെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഈയിടെ നടന്ന ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐഎൻടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ദ്വിദിന പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതുമാണ് പണിമുടക്കിനേയും ഐഎൻടിയുസിയെയും തള്ളി പറയാന്‍ സതീശനെ പ്രേരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഉടനീളം ഐഎൻടിയുസിക്കാര്‍ സതീശനെതിരെ രംഗത്തെത്തിയിരുന്നു. അവിഭാജ്യഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയുസിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments