മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂർ; ദിഗ്വിജയ് സിങ് മത്സരിക്കില്ല

0
30

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. ഇന്ന് ഉച്ചയോടെ ശശി തരൂർ നാമനിർദേശകപത്രിക സമർപ്പിക്കും. എന്നാൽ, ഖർഗെ രംഗത്തുണ്ടെങ്കിൽ മത്സരിക്കാനില്ലെന്നും പാർട്ടിയോട് കൂറുപുലർത്തുമെന്നും മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ് പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂർ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവർക്ക് പ്രണാമം അർപ്പിച്ചു. 

ഹൈക്കമാൻഡ് പിന്തുണയോടെയാണ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക. മുതിർന്ന നേതാവ് എ.കെ.ആന്റണി ഖർഗെയുടെ നാമനിർദേശപത്രികയിൽ ഒപ്പുവച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തിൽനിന്ന് പിന്മാറിയതോടെ ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ദിഗ്വിജയ് സിങ്ങിന് പിന്തുണ കുറവാണെന്ന് കണ്ടതോടെ ഖർഗെയെ സ്ഥാനാർഥിയാക്കുകയായിരുന്നു. 

Leave a Reply