
ബ്രിട്ടനിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട കോട്ടയം ചിറക്കടവ് ഒലിക്കൽ ഷീജ കൃഷ്ണന്റെ ആത്മഹത്യയിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ബൈജു ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും ആത്മഹത്യ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇലെന്നും ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശമാണ് കേസിന് വഴിതിരിവായത്. സന്ദേശം മേയർക്ക് കൈമാറിയതായും റിപ്പോർട്ട് ഉണ്ട്

പ്രതിമാസം 6 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നെങ്കിലും ഷീജയുടെ കൈവശം പണം ബാക്കിയുണ്ടായിരുന്നില്ലെന്ന് അമ്മാവൻ പി.എൻ.ജയകുമാർ പറഞ്ഞു. സ്വന്തമായി ഒരു പൈസ പോലും ചെലവിടാൻ കഴിഞ്ഞിരുന്നില്ലെന്നും പലതവണ വിവാഹ മോചനത്തിനു ഷീജ ശ്രമിച്ചിരുന്നതായും സഹോദരൻ ഷൈജു പറഞ്ഞു. നാട്ടിൽ വന്നാലും കൂടുതൽ ദിവസം നിൽക്കാറില്ല. നാട്ടിലേക്കു പോരാനായി പലതവണ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇംഗ്ലണ്ടിലെ വീട്ടിൽ അവളെ ഭർത്താവ് മർദിക്കുന്നത് കണ്ടെന്നു സഹോദരി ഷീബയും പറഞ്ഞു.
പാലാ അമനകര സ്വദേശി ആണ് ബൈജു. ഷീജ ഹൃദയഘാതം മൂലം മരണപ്പെട്ടുവെന്നാണ് ബൈജു ഷീജയുടെ കുടുംബത്തെ ആദ്യം അറിയിച്ചത്.