Friday, November 22, 2024
HomeLatest Newsശൈഖ് ഖലീഫ ബിൻ സായിദിന്റെ മരണം; യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ശൈഖ് ഖലീഫ ബിൻ സായിദിന്റെ മരണം; യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് സായിദ് ബിൻ അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമാണ്, എങ്കിലും പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തനം നിർത്തിവെച്ചു. ഇനി എത്ര ദിവസം ഔദ്യോഗിക അവധിയുണ്ടാവുമെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

അറബ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ മരണപ്പെട്ടതായി 3.45 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഖബറടക്കം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അറബ് രാജ്യങ്ങളിലെയും യുഎഇയുടെ മറ്റു സുഹൃദ്രാജ്യങ്ങളിലെയും ഭരണാധികാരികൾ അന്തിമോപചാരം അർപ്പിക്കുന്നതിനായി യുഎഇയിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

യുഎഇക്ക് ആഗോളതലത്തിൽ നിർണായക സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്യാൻ. രണ്ട് വർഷത്തോളമായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments