മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

0
26

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കരപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 11.56 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.

ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ വാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

Leave a Reply