അവരാണ് കൊന്നത് ; വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കേസ് എടുക്കണമെന്നു രാഹുലും രഞ്ജിത്തും

0
24

നെയ്യാറ്റിന്‍കര: തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിനു കാരണം അയല്‍വാസിയായ വസന്തയും എസ്‌ഐയുമാണെന്നും ഇരുവര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മക്കള്‍. നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയത രാജന്റെയും അമ്പിളിയുടെയും മരണത്തിലാണഅ അയല്‍വാസിയായ വസന്തയ്ക്കും എസ് ഐയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി അനില്‍ കുമാറിനു നല്കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത.
വീട്ടിലെത്തിയാണ് രാഹുലിന്റെ മൊഴി രേഖപ്പെടുത്തിയത്. രഞ്ജിത്തിന്റെ മൊഴി ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് രേഖപ്പെടുത്തിയത്. ഗ്രേഡ് എസ് ഐ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത് അയല്‍വാസിയായ വസന്ത പറഞ്ഞിട്ടാണെന്നാണ് മകന്റെ  മൊഴി. എസ് ഐ ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്ക് തീ പടര്‍ന്നതെന്നും അതുകൊണ്ട് ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും രാഹുലും രഞ്ജിത്തും പൊലീസിനോട് ആവശ്യപ്പെട്ടു.  വസ്തു തര്‍ക്കത്തെ തുര്‍ന്ന് സ്ഥലം ഒഴിപ്പിക്കാനെത്തിയ എസ്. ഐ അനില്‍കുമാര്‍ വീട്ടില്‍ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ പുറത്തേക്ക് വലിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പപ്പ വീട്ടിനകത്ത് കയറി അമ്മയെയും കൂട്ടി പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ പപ്പയുടെ കൈയില്‍ തീ പടര്‍ന്നെന്നും അപ്പോള്‍ തന്നെ അത് അണച്ചെന്നും മക്കള്‍ മൊഴിയില്‍ പറയുന്നു.
എന്നാല്‍, ഈ സമയം എസ് ഐ ഓടിയെത്തി ലൈറ്റര്‍ തട്ടിയപ്പോള്‍ തീ പടര്‍ന്ന് പപ്പയ്ക്കും അമ്മയക്കും പൊള്ളലേല്‍ക്കുകയായിരുന്നു. പപ്പയുടെ ദേഹത്ത് തീ കൊളുത്തി എസ് ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് രാഹുലും രഞ്ജിത്തും ഡി വൈ എസ് പിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
വസന്തയുടെ മകനും സഹോദരനും വീട്ടിലെത്തി ഇതിനുമുമ്പ് ഭീഷണിപ്പെടുത്തിയതായും രാഹുലും രഞ്ജിത്തും മൊഴി നല്‍കിയിട്ടുണ്ട്. കൃത്രിമമായി ആധാരം ഉണ്ടാക്കിയാണ് തങ്ങള്‍ താമസിച്ച സ്ഥലം സ്വന്തമാക്കാന്‍ വസന്ത ശ്രമിച്ചതെന്നും
കുട്ടികള്‍ പറഞ്ഞു

Leave a Reply