പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ തുടർന്ന് സദ്ദു ഉൾപ്പെടെയുള്ള അഞ്ച് പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് സിദ്ദു ഇന്ന് രാജി പ്രഖ്യാപിച്ചത്.
ഇന്നലെയാണ് പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ പിസിസി അധ്യക്ഷന്മാർ രാജിവയ്ക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. സംഘടനാ തെര!ഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.