വീടിന് നേരെയുള്ള കല്ലേറ് ആസൂത്രിതം, എല്ലാം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയെന്ന് ആനാവൂര്‍ നാഗപ്പന്‍

0
26


വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ആനാവൂര്‍ നാഗപ്പന്‍. എല്ലാം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെ. പാര്‍ട്ടി അണികള്‍ പ്രകോപനങ്ങില്‍ വീഴരുതെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.ആക്രമണങ്ങള്‍ വനിതാ കൗണ്‍സിലറെ ആക്രമിച്ചതിന്റെ ജാള്യത മറയ്ക്കാനാണ്. ജില്ലാ കമ്മറ്റി ഓഫീസ് ആക്രമിച്ചവര്‍ തങ്ങിയത് ആറ്റുകാല്‍ അമ്പലത്തിന്റെ ആശുപത്രിയില്‍. ആശുപത്രി നിയന്ത്രണം ബിജെപിയുടെ കയ്യിലാണ്. അമ്പല കമ്മറ്റിയെ പോലും തെറ്റിധരിപ്പിക്കുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രകോപനം ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

അതിനിടെ ആനാവൂര്‍ നാഗപ്പന്റെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഇപി ജയരാജന്‍ രംഗത്തുവന്നു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടര്‍ച്ചയാണ് വീടിന് നേരെയുണ്ടായ കല്ലേറ്. അക്രമം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നതിന് പുറമെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറഇനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Leave a Reply