സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കമായി. പ്രമേയ അവതാരകന്‍ പി.സി.വിഷ്ണനാഥ് ആണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.നിയമസഭയില്‍ അപ്രതീക്ഷിത നീക്കവുമായിരുന്നു പ്രമേയത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ നടത്തിയത്. ഒരു മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ചര്‍ച്ചയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പൊതുജനങ്ങള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് പരിഹരിക്കുന്നത് കൂടി ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയിലുള്ള വിയോജിപ്പ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയായിരുന്നു. പി.സി.വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നു 31-ാംമത്തെ അടിയന്തര പ്രമേയമാണ് ഇത്.